കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
കലോത്സവം നടക്കുന്ന ജനുവരി മൂന്നു മുതൽ ഏഴുവരെയായിരിക്കും അവധി. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ മനോജ് മണിയൂർ ആണ് ഇക്കാര്യം അറിയിച്ചത്.
കോർപറേഷൻ പരിധിയിലെ മുഴുവൻ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി റീജ്യനൽ ഡെപ്യൂട്ടി, വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്.