കൊല്ലം: മയ്യനാട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. പുല്ലിച്ചിറ കക്കാകടവ് സ്വദേശികളായ രാജേഷ്-ആതിര ദമ്പതികളുടെ മകന് അര്ണവിനാണ് പരിക്കേറ്റത്. ദേഹമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
”ഞാൻ കുഞ്ഞിന് കഞ്ഞി കൊടുക്കുകയായിരുന്നു. പാത്രം കൊണ്ടുവയ്ക്കാൻ അകത്തേക്ക് പോയി തിരിച്ചുവന്നപ്പോഴാണ് നായ്ക്കൾ മോനെ കടിക്കാൻ തുടങ്ങിയത്. വലിയ വടിയെടുത്ത് ഓടിച്ചാണ് കുഞ്ഞിനെ നായ്ക്കളിൽ നിന്നും രക്ഷിച്ചത്”- അർണവിന്റെ മുത്തശ്ശി പറയുന്നു.
പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പലതവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.