ന്യൂ ഡല്‍ഹി: ഉസ്ബകിസ്ഥാനില്‍ ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മരുന്ന് നിര്‍മ്മാണ യൂണിറ്റ് അടച്ചിടാന്‍ നിര്‍ദേശം. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക്കിനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
നിര്‍മ്മാണ യൂണിറ്റില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം വരും വരെ നടപടി തുടരും.
ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച ഡോക് വണ്‍ മാക്‌സ് സിറപ്പിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഈ മരുന്ന് കഴിച്ച് ഉസ്ബകിസ്ഥാനില്‍ 18 കുട്ടികള്‍ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. എഥിലിന്‍ ഗ്ലൈസോള്‍ എന്ന അപകടകരമായ രാസപദാര്‍ത്ഥം മരുന്നില്‍ കണ്ടെത്തിയതായും ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ ലോകാരോഗ്യ സംഘടനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.