കൊച്ചി: യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംസ്ഥാന സര്‍ക്കാരിനെതിരായ തുടര്‍സമര പരിപാടികളും ഇപി ജയരാജന്‍ ഉള്‍പ്പെട്ട റിസോര്‍ട്ട് വിവാദത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ചചെയ്യും. അതേസമയം, ഷുക്കൂര്‍ വധക്കേസില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന കെ സുധാകരന്റെ പ്രസ്താവന യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.
യോഗത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കില്ല. ഇക്കാര്യം അദ്ദേഹം പ്രതിപക്ഷ നേതാവിനെ അറിയിച്ചതായിട്ടാണ് വിവരം. രമേശ് ചെന്നിത്തലയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല. മകന്റെ വിവാഹം ക്ഷണിക്കുന്നതിന് ഡല്‍ഹിയില്‍ ആയതിനാലാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.