തിരുവനന്തപുരം: എകെ ആന്റണിക്ക് പിന്തുണയുമായി കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനമുണ്ടെന്നും ഹിന്ദു മതത്തിന്റെ ഹോള്‍ സെയില്‍ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎമ്മാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. കുറി തൊടാന്‍ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.