തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് വിഡി സതീശന്‍. സോളാര്‍ കേസിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നവരോട് സിപിഎം പണ്ടുമുതല്‍ക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോട് കാട്ടിയതെന്നും അവര്‍ക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയുമെന്നും വിഡി സതീശന്‍ ചോദിച്ചു.
വൈര്യനിര്യാതന ബുദ്ധിയോടെയാണ് പിണറായി സര്‍ക്കാര്‍ സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത്. തീയില്‍ കാച്ചിയ പൊന്നുപോലെ നേതാക്കള്‍ ഇപ്പോള്‍ പുറത്തുവന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് അത് വിടാത്തതെന്നും വിഡി സതീശന്‍ ആഞ്ഞടിച്ചു.