ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മുവിലെ സിദ്രയില്‍ രാവിലെയായിരുന്നു സംഭവം.
സംശയാസ്പദമായ സാഹചര്യത്തില്‍ വന്ന ട്രക്ക് പരിശോധിക്കുന്നതിനിടെയില്‍ വാഹനത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശം വളഞ്ഞ സേന, ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. അതേസമയം, ഒളിവില്‍ പോയ ട്രക്ക് ഡ്രൈവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.