തിരുവനന്തപുരം: ഇപി ജയരാജനെതിരായ അനധികൃതമായ സ്വത്ത് സമ്പാദന ആരോപണം കത്തി നില്‍ക്കുന്നതിനിടെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. ഡല്‍ഹിയില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുക. കഴിഞ്ഞദിവസം ഇപിയ്‌ക്കെതിരായ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കള്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിവാദത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകാന്‍ സാധ്യതയില്ല. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണ്ണായകമാകും.
ഇപി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തിലാണ് പി ജയരാജന്‍ ആരോപണം ഉന്നയിച്ചത്. അതേസമയം പി ജയരാജന്‍ ഇതുവരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കിയിട്ടില്ല. രേഖാമൂലം പരാതി ലഭിക്കുന്ന മുറയ്ക്ക് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കെടുക്കാമെന്ന നിലപാടിലാണ് നേതൃത്വം.