കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവില്‍ അണക്കെട്ടിലെ വെള്ളം 141.95 അടിയിലെത്തി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടിയിട്ടുണ്ട്. ഇതോടെ തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. സെക്കന്‍ഡില്‍ 750 ഘനയടി ആയാണ് കൂട്ടിയത്.