പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യലഹരിയിൽ റോഡിൽ നൃത്തം ചെയ്ത ഡി വൈ എഫ് നേതാവിനെതിരെ നടപടി. ഷിനിൽ എബ്രഹാമിനെ ഡി വൈ എഫ് ഐ തിരുവല്ല ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ സംഘത്തെയും ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം നിയോഗിച്ചു.
എബ്രഹാമും സുഹൃത്തുക്കളും റോഡിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നാലുമാസം മുമ്പ് നടന്ന സംഭവത്തിന് പിന്നാലെ ഇയാളെ പാർട്ടി നേതാക്കൾ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആൾ കൂടിയാണ് ഷിനിൽ.
ലഹരിവിരുദ്ധ കാമ്പയിന് ശേഷം ബാറിൽ പോയി മദ്യപിച്ച രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം പാര്‍ട്ടി നടപടിയെടുത്തിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിജിത്ത്, ജെ.ജെ ആഷിഖ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.