കണ്ണൂര്‍: ഇപി ജയരാജന് റിസോര്‍ട്ടുമായി ബന്ധമില്ലെന്ന് വൈദേകം സിഇഒ തോമസ് ജോസഫ്. ജയരാജന്റെ മകന്‍ ജയ്സണിന് ണ്ടു ശതമാനം ഓഹരിയുണ്ടെന്നും ഭാര്യ ഇന്ദിരയ്ക്കും നിക്ഷേപമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇപിയുടെ മകന്‍ സ്ഥാപനത്തിന്റെ ആറ് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ്. 2014ലാണ് മകന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെട്ടത്. അന്ന് ഇപി ജയരാജന്‍ മന്ത്രിയോ മുന്നണി കണ്‍വീനറോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഇതിന് പിന്നില്‍ ആരെന്ന് ലഭിച്ച തെളിവുകള്‍ പരിശോധിച്ചശേഷം വെളിപ്പെടുത്തുമെന്നും സിഇഒ തോമസ് ജോസഫ് പറഞ്ഞു.
അതിനിടെ, ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്തകള്‍.