ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ സ്ഫോടന പരമ്പര. അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡിസംബര്‍ 24 മുതല്‍ രഹസ്യാന്വേഷണ ഓപ്പറേഷന്‍ നടന്നുവരികയായിരുന്നു. അതിനിടയിലാണ് സ്‌ഫോടനമുണ്ടായത്.
ബലൂചിസ്ഥാനിലെ സ്‌ഫോടന പരമ്പരയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് ക്വറ്റയിലെ സാറ്റലൈറ്റ് ടൗണിലെ ഒരു പോലീസ് ചെക്ക് പോയിന്റിലേക്ക് അജ്ഞാതര്‍ ഗ്രനേഡ് എറിഞ്ഞിരുന്നു. ആക്രമണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും അഞ്ച് പൗരന്മാര്‍ക്കും പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ക്വറ്റയില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, സ്‌ഫോടനത്തില്‍ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി അബ്ദുള്‍ ഖുദൂസ് ബിസെന്‍ജോ അപലപിച്ചു.
ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബന്നു നഗരത്തില്‍, തീവ്രവാദ വിരുദ്ധ വകുപ്പിന്റെ (സിടിഡി) കോമ്ബൗണ്ടിന്റെ നിയന്ത്രണം അടുത്തിടെ തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടിടിപി) പിടിച്ചെടുത്തിരുന്നു. ഇതിന് ശേഷം പാകിസ്താനിലെ പോലീസ് സ്റ്റേഷനുകളിലേക്കും മറ്റുമുള്ള ആക്രമണം ശക്തമാവുകയാണ്.