മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ദുബായില്‍ നിന്നെത്തിയ ഷഹലയുടെ പക്കല്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു.
അടിവസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം. കസ്റ്റംസിന്റെ സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പോലീസാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
എന്നാല്‍ സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച ഷഹലയെ ദേഹ പരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് സ്വര്‍ണം അടിവസ്ത്രത്തില്‍ മിശ്രിതമാക്കി തുന്നിപ്പിടിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത്തരത്തിലുള്ള മൂന്ന് പാക്കറ്റ് സ്വര്‍ണം ഷഹലയുടെ പക്കല്‍ നിന്നും കണ്ടെത്തി.