ന്യൂ ഡല്‍ഹി: തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ. കഴിഞ്ഞദിവസം രാത്രിയും ഡല്‍ഹിയിലെ ചില മേഖലകളില്‍ താപനില മൂന്ന് ഡിഗ്രി ആയിരുന്നു. ഡല്‍ഹിയില്‍ അഞ്ചു ദിവസം കൂടി ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം, ജമ്മുകശ്മീരില്‍ താപനില മൈനസ് ഏഴിലേക്കെത്തി.
ഡല്‍ഹി കൂടാതെ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യവും മൂടല്‍മഞ്ഞും കുറച്ചു ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പഞ്ചാബിന്റെ പല ഭാഗങ്ങളിലും ഹരിയാനയിലും ചണ്ഡീഗഡിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഇടതൂര്‍ന്ന മൂടല്‍മഞ്ഞിന് സാധ്യതുണ്ട്.
ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. കശ്മീരിലെ ദല്‍ തടാകത്തില്‍ വെള്ളം ഉറച്ചതോടെ കുടിവെള്ളവിതരണം പ്രതിസന്ധിയിലായി.