തൃശൂർ: തൃശൂര്‍ ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനാണ് പ്രതികളില്‍ ഒരാള്‍.
എംഡിഎംഎ കൈവശം വെച്ച തൃശൂര്‍ പേനകം സ്വദേശി ശ്രീരാഗ്, വാങ്ങാന്‍ എത്തിയ ചാവക്കാട് സ്വദേശികളായ അക്ഷയ്, ജിത്തു എന്നിവരാണ് പിടിയിലായത്. പുതുവത്സരം പ്രമാണിച്ച് ലഹരി പാര്‍ട്ടിയ്ക്കായി കൊണ്ടുവന്നതാണ് ഇതെന്ന് പ്രതികള്‍ എക്സൈസിനോട് വെളിപ്പെടുത്തി.
ശ്രീരാഗ് കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനാണ്. ബംഗ്ലുരുവില്‍ നിന്നാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്കി. കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവരാണ് ഇവരില്‍ രണ്ട് പേര്.