ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടനും നിര്‍മ്മാതാവുമായ ചലപതി റാവു അന്തരിച്ചു. 78 വയസ്സായിരുന്നു. 600-ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ ബലിപാരു സ്വദേശിയായിരുന്നു റാവു. തെലുങ്ക് നടനും സംവിധായകനും നിര്‍മാതാവുമായ രവി ബാബു മകനാണ്. ചലച്ചിത്രമേഖലയില്‍ നിന്ന് നിരവധി പേര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 1966ല്‍ പുറത്തിറങ്ങിയ സാക്ഷിയാണ് ആദ്യ ചിത്രം. ഡ്രൈവര്‍ രാമുഡു (1979), വജ്രം (1995) കിക്ക് (2009) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.