കണ്ണൂര്‍: പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ മുന്നറിയിപ്പുമായി പി.ജയരാജന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വ്യതിചലനമുണ്ടായാല്‍ ചൂണ്ടിക്കാട്ടുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യും. തിരുത്തിയില്ലെങ്കില്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് പി.ജയരാജന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ജീര്‍ണ്ണത പ്രവര്‍ത്തകനെ ബാധിച്ചാല്‍ പാര്‍ട്ടി ഇടപെടും. വ്യക്തി താല്പര്യം പാര്‍ട്ടി താല്പര്യത്തിന് കീഴ്‌പ്പെടണം. ഇക്കാര്യം ഒരോ അംഗവും ഒപ്പിട്ടു നല്‍കുന്ന പ്രതിജ്ഞയുടെ കൂടി ഭാഗമാണ്. പാര്‍ട്ടി ഉയര്‍ത്തി പിടിക്കുന്ന മതനിരപേക്ഷതയ്ക്ക് എതിരായ ആശയങ്ങള്‍ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായാല്‍ പാര്‍ട്ടി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പി.ജയരാജന്‍ പറഞ്ഞു.
അതേസമയം, എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്രകമ്മറ്റിയഗവുമായ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലേക്ക്. വിഷയം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് വിവരം തേടിയത്. അതേസമയം, ഇപി ജയരാജന്‍ കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍, അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി വേണമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.