മുംബൈ: ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ ആത്മഹത്യയില്‍ സഹനടനായ ഷീസാന്‍ മുഹമ്മ് ഖാന്‍ അറസ്റ്റില്‍. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഷീസാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസമാണ് 20 കാരിയായ തുനിഷയെ ഷൂട്ടിംഗ് സെറ്റിലെ മേക്കപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഷൂട്ടിംഗിനിടെ മേക്കപ് റൂമിലേക്ക് പോയ താരത്തെ കാണാതായതോടെ തിരഞ്ഞെത്തിയ അണിയറ പ്രവര്‍ത്തകരാണ് തുനിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുനിഷയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അതേസമയം, ഭാരത് കാ വീര്‍ പുത്ര – മഹാറാണ പ്രതാപ് എന്ന ചരിത്ര ഷോയിലൂടെയാണ് തുനിഷ തന്റെ കരിയര്‍ ആരംഭിച്ചത്. ചക്രവര്‍ത്തിന്‍ അശോക സാമ്രാട്ട്, ഗബ്ബര്‍ പൂഞ്ച്വാല, ഷേര്‍-ഇ-പഞ്ചാബ്: മഹാരാജ രഞ്ജിത് സിംഗ്, ഇന്റര്‍നെറ്റ് വാലാ ലവ്, ഇഷ്‌ക് സുബ്ഹാന്‍ അല്ലാ തുടങ്ങിയ ഷോകളുടെ ഭാഗമായിരുന്നു തുനിഷി. ഫിത്തൂര്‍, ബാര്‍ ബാര്‍ ദേഖോ, കഹാനി 2: ദുര്‍ഗാ റാണി സിംഗ്, ദബാംഗ് 3 തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും തുനിഷി അഭിനയിച്ചിട്ടുണ്ട്.