ബെയ്ജിംഗ്: ചൈനയിലെ ക്വിംഗ്ഡാവോ പട്ടണത്തിൽ മാത്രം ദിവസേന അഞ്ച് ലക്ഷത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി വെളിപ്പെടുത്തൽ.
ഷാൻഡോംഗ് പ്രവിശ്യയിലെ ക്വിംഗ്ഡോവോ മുനിസിപ്പൽ ആരോഗ്യ ചീഫ് നടത്തിയ ഈ പ്രസ്താവന പ്രസിദ്ധീകരിച്ചത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള പ്രാദേശിക പത്രമാണ്. വാർത്ത വൈറലായതിന് പിന്നാലെ പ്രസ്താവനയിലെ രോഗ വിവര കണക്ക് അധികൃതർ സെൻസർ ചെയ്തു.
ദിവസേന 4,90,000 മുതൽ 5,30,000 പുതിയ കോവിഡ് ബാധിതർ ആശുപത്രികളിൽ ചികിത്സ തേടുന്നതായിയാണ് വാർത്ത പ്രചരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.