തിരുവനന്തപുരം: കോർപറേഷനിലെ കത്ത് വിവാദം അന്വേഷിക്കാൻ സി.പി.എം അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സി. ജയൻ ബാബു, ഡി.കെ മുരളി, ആർ. രാമു എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.
ഇന്ന് വൈകിട്ട് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കമ്മീഷൻ രൂപീകരിക്കാൻ പാർട്ടി തീരുമാനിച്ചത്. വിഷയം പഠിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
കത്ത് വിവാദം അന്വേഷിക്കാൻ പാർട്ടി സമിതിയെ നിയോഗിക്കുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നെങ്കിലും നടപടികൾ വൈകുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ന് സമതിയെ നിയോഗിച്ചത്.