മുംബൈ: ടെലിവിഷൻ താരം തുനിഷ ശർമ (20)യെ മരിച്ച നിലയിൽ കണ്ടെത്തി. തുനീഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അലി ബാബാ: ദസ്താൻ ഇ കാബൂൾ എന്ന പരന്പരയുടെ സെറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
സഹപ്രവർത്തകർ ചേർന്ന് താരത്തെ മഹാരാഷ്ട്രയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അലി ബാബാ പരമ്പരയിലെ ഷെഹ്സാദി മറിയം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ്. ഭാരത് കാ വീർ പുത്ര – മഹാറാണ പ്രതാപ്, ഗബ്ബർ പൂഞ്ച്വാല, ഇന്റർനെറ്റ്വാല ലവ് എന്നീ പരമ്പരകളിലും ബാർ ബാർ ദേഖോ, ദബാംഗ് 3, കഹാനി 2 എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.