യുവനടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചുനടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണമുണ്ടായിരുന്നത്.
ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍, പിന്നീട് സൗഹൃദത്തില്‍ നിന്ന് സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്‌നേഹവും ചിരികളും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ രംഗം, ഞങ്ങളുടെ വിവാഹ നിശ്ചയം!, ഫഹിമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നൂറിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൊല്ലം സ്വദേശിയും നര്‍ത്തകിയുമായ നൂറിന്‍ ഷെരീഫ് ഒമര്‍ ലുലു ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. ചങ്ക്‌സ്, അഡാര്‍ലവ്, ധമാക്ക, വിധി ദ് വെര്‍ഡിക്റ്റ്, സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മുഡ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.