ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മുന്‍പ് തീരുമാനിച്ചതിനെക്കാള്‍ ഒരാഴ്ച നേരത്തെ സമ്മേളനം വെട്ടിച്ചുരുക്കിയാണ് ഇരുസഭകളും പിരിഞ്ഞത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ നേതൃത്വത്തില്‍ കൂടിയ പാര്‍ലമെന്റിലെ കാര്യോപദേശക സമിതിയുടെ ശുപാര്‍ശയനുസരിച്ചാണിത്. നേരത്തെ ഇരുസഭകളും ഡിസംബര്‍ ഏഴു മുതല്‍ 29 വരെ ചേരാനാണ് നിശ്ചയിച്ചിരുന്നത്.
അതേസമയം സോണിയ ഗാന്ധിക്കെതിരായ രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കറിന്റെ പരാമര്‍ശത്തില്‍ അവസാന ദിവസവും രാജ്യസഭ പ്രക്ഷുബ്ധമായി.