ന്യൂ ഡല്‍ഹി: ആര്‍മി ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 16 സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം ഉണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിനാറുപേരുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും 13 സൈനികരുമാണ് മരിച്ചത്. പരിക്കേറ്റ നാല് പേരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും സൈന്യം അറിയിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ ട്രക്ക് പൂര്‍ണണമായും തകര്‍ന്നു. വാഹനത്തിന്റെ പല ഭാഗങ്ങളും ചിന്നിച്ചിതറിയ നിലയിലാണെന്ന് സൈന്യം പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.