ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അഞ്ചു ഭീകരര്‍ സുരക്ഷാ സേനയുടെ പിടിയിലായി. നിരോധിത ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധനയിലാണ് കുപ്വാര ജില്ലയിലെ ക്രാല്‍പ്പാറ പ്രദേശത്ത് നിന്നും ഭീകരരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും എകെ റൈഫിളുകള്‍, മാഗസിനുകള്‍, വെടിമരുന്ന്, പിസ്റ്റള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, ഐഇഡി, ഡിറ്റണേറ്ററുകള്‍, വയര്‍ ബണ്ടിലുകള്‍, വാട്ടര്‍ ടാങ്ക് എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
















