ചെന്നൈ: ക്രിസ്മസ് അവധിക്കാല തിരക്ക് പരിഗണിച്ച് കേരളത്തിനായി രണ്ട് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. കൊച്ചുവേളി – മൈസൂരു, മൈസൂരു – കൊച്ചുവേളി റൂട്ടിലാണ് ട്രെയിനുകൾ.
മൈസൂരു ജംഗ്ഷൻ – കൊച്ചുവേളി സ്പെഷൽ ട്രെയിൻ ഡിസംബർ 24, 25 തീയതികളിൽ സർവീസ് നടത്തും. കൊച്ചുവേളി-മൈസൂരു ജംഗ്ഷൻ സ്പെഷൽ ട്രെയിൻ 24, 26 തീയതികളിലാണ് സർവീസ് നടത്തുക. ഐആർസിടിസി വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.