തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്ടറെ വിജിലൻസ് പിടികൂടി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് നെയാണ് അറസ്റ്റ് ചെയ്തത്. ഗർഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷനും അനുബന്ധ ചികിത്സകൾക്കുമാണ് കൈക്കൂലി വാങ്ങിയത്.
വീട്ടിലെ കൺസൾട്ടിംഗ് റൂമിൽ വച്ചാണ് കൈക്കൂലി വാങ്ങിയത്. 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്.