മുംബൈ: നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള സംഘത്തിലെ പത്തുവയസുകാരി മരിച്ചു. ആലപ്പുഴ സ്വദേശി നിദ ഫാത്തിമയാണ് മരിച്ചത്. ഛര്‍ദിയെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന നിദയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് വിവരം.
അതേസമയം, രണ്ടുദിവസം മുന്‍പാണ് ഇവര്‍ നാഗ്പൂരിലെത്തിയത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തിയ കേരള ടീമിന് കടുത്ത അവഗണന നേരിടേണ്ടി വന്നുവെന്നാണ് വിവരം. ഇവര്‍ക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയിരുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.