തിരുവനന്തപുരം: സംസ്ഥാനത്തെ 15 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 6 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 9 ആശുപത്രികള്‍ക്ക് പുന: അംഗീകാരവുമാണ് ലഭിച്ചത്.
കോട്ടയം പി.എച്ച്.സി. നാട്ടകം 93% സ്‌കോര്‍, എറണാകുളം പി.എച്ച്.സി. മുനമ്പം 96% സ്‌കോര്‍, തൃശൂര്‍ പി.എച്ച്.സി. പൂമംഗലം 91% സ്‌കോര്‍, മലപ്പുറം എഫ്.എച്ച്.സി. കരുളായി 98% സ്‌കോര്‍, യു.പി.എച്ച്.സി. വേട്ടേക്കോട് 95.3% സ്‌കോര്‍, കോഴിക്കോട് പി.എച്ച്.സി. തിരുവമ്പാടി 92% സ്‌കോര്‍ എന്നിങ്ങനെ നേടിയാണ് പുതുതായി അംഗീകാരം നേടിയതെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ സംസ്ഥാനത്തെ 154 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 98 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.
കൊല്ലം എഫ്.എച്ച്.സി. ചാത്തന്നൂര്‍ 91%, പത്തനംതിട്ട എഫ്.എച്ച്.സി. ഓതറ 96%, എറണാകുളം എഫ്.എച്ച്.സി. പാണ്ടപ്പിള്ളി 94%, യു.പി.എച്ച്.സി. തൃക്കാക്കര 94.80%, തൃശൂര്‍ യു.പി.എച്ച്.സി. ഗോസായികുന്ന് 94.5%, മലപ്പുറം യു.പി.എച്ച്.സി മംഗലശേരി 95.10%, യു.പി.എച്ച്.സി. നിലമ്പൂര്‍ (മുമ്മുളി) 88.10%, വയനാട് എഫ്.എച്ച്.സി. പൊഴുതന 95%, കണ്ണൂര്‍ യു.പി.എച്ച്.സി. പൊറോറ 93.9% എന്നീ കേന്ദ്രങ്ങള്‍ക്കാണ് പുന: അംഗീകാരം ലഭിച്ചത്.
ആലപ്പുഴ, മാവേലിക്കര ജില്ലാ ആശുപത്രിയ്ക്ക് (ലേബര്‍ റൂം – 91%, മെറ്റേര്‍ണിറ്റി ഓപ്പറേഷന്‍ തീയേറ്റര്‍ – 86%) ലക്ഷ്യ സെര്‍ട്ടിഫിക്കേഷനും ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം ആകെ 9 ആയി.