തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ കുണ്ടന്നൂര്‍ ചുങ്കത്തിന് സമീപം ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. മലബാര്‍ എന്‍ജിനീയറിങ് കോളജിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പലരുടെയും പരിക്ക് നിസ്സാരമാണ്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെയും ഹോട്ടല്‍ ജീവനക്കാരെയും വടക്കാഞ്ചേരിയില്‍ നിന്നും എരുമപെട്ടിയില്‍ നിന്നും എത്തിയ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.