മുംബൈ: ട്രാഫിക് ഡ്യൂട്ടിക്കിടെ ഓട്ടോ ഡ്രൈവറില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. താനെ കല്യാണ്‍ ഈസ്റ്റില്‍ ജോലി ചെയ്യുന്ന നിവ്രുതു മാനാവാനെ എന്ന പൊലീസുകാരനാണ് ആറുമാസം സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഇയാള്‍ കൈക്കൂലി വാങ്ങുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് നടപടി. അസി. സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന ഇയാള്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ ആറുമാസം കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ.
@CMOMaharashtra@DGPMaharashtra@ACB_Maharashtra@ThaneCityPolice#KalyanTraffic live video evidence expose suspected #KalyanTraffic off #Miraune found extracting money fm rickshaw driver,2nd video evidence on record but no concrete action was initiated 2improve traffic system pic.twitter.com/w1nf1krdrS
— Kalyan Citizen’s Forum (KCF) (@Kalyan_KCF) December 20, 2022
കല്യാണിലെ ചക്കിനൗക്കയില്‍ നിയമം ലംഘിച്ചതിനാണ് പൊലീസ് ഓട്ടോ ഡ്രൈവറെ തടഞ്ഞത്. വിട്ടയക്കാനായി 200 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ആദ്യം 500 രൂപയാണ് പൊലീസുകാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കൈയില്‍ 100 രൂപയേ ഉള്ളൂവെന്ന് ഡ്രൈവര്‍ പറഞ്ഞു. പണം കൊണ്ടുവരാന്‍ ബന്ധുവിനെ വിളിക്കാനും പൊലീസുകാരന്‍ ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം. ഒടുവില്‍ 200 രൂപ നല്‍കാമെന്ന് ഓട്ടോ ഡ്രൈവര്‍ സമ്മതിച്ചു.
പണം വാങ്ങിയതിന്റെ റസീപ്റ്റ് ഇയാള്‍ക്ക് നല്‍കിയില്ല. അതേസമയം, കല്യാണ്‍ സിറ്റിസണ്‍ ഫോറമാണ് ഡിജിപിയെ ടാഗ് ചെയ്ത് വീഡിയോ ട്വീറ്റ് ചെയ്തത്.