തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മര്‍ദ്ദനം. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഷാനുവിനാണ് മര്‍ദ്ദനമേറ്റത്. പൂവാര്‍ കെസ്ആര്‍ടിസി ഡിപ്പോയില്‍ രാവിലെയായിരുന്നു സംഭവം.
ഡിപ്പോയില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുവെന്ന കാരണത്താലാണ് കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ സുനില്‍ തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. അതേസമയം, സെക്യൂരിറ്റി ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചതായി വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.