ന്യൂഡല്‍ഹി: ചൈന-ഇന്ത്യ അതിര്‍ത്തി വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍
പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.
Delhi | Congress MP Sonia Gandhi and other Opposition leaders protest in front of the Gandhi statue inside the Parliament premises, demanding a discussion on the India-China faceoff at Tawang pic.twitter.com/yHzTizsEJS
— ANI (@ANI) December 21, 2022
വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്തത് സര്‍ക്കാരിന്റെ പിടിവാശിയാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം, അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കാതെ ഒഴിഞ്ഞ് മാറാനാണ് ബിജെപി ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.