പാലക്കാട്: ബസിൽ കടത്തുകയായിരുന്ന 10 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി വിദ്യാർഥി പിടിയിൽ. കോട്ടയം ചെങ്ങളം തൊണ്ടന്പ്രാൽ വരാഴത്തിൽ അജയ് (21) ആണ് പിടിയിലായത്. വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.
ബംഗളൂരുവിൽ നിന്നു പത്തനംതിട്ടയിലേക്കുള്ള സ്വകാര്യ ബസിൽ കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ കോളജിൽ മൂന്നാംവർഷ ബിബിഎ ഏവിയേഷൻ വിദ്യാർഥിയാണ് അജയ്.