തിരുവനന്തപുരം: സിഐടിയു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറൽ സെക്രട്ടറിയായി എളമരം കരീം എംപിയെയും വീണ്ടും തെരഞ്ഞെടുത്തു. പി.നന്ദകുമാറാണ് ട്രഷറർ.
21 വൈസ് പ്രസിഡന്റുമാരെയും 21 സെക്രട്ടറിമാരെയും പതിനഞ്ചാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. 45 ഭാരവാഹികൾക്കു പുറമെ 170 അംഗ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു. ഇവരടക്കം 628 പേരടങ്ങിയതാണ് സംസ്ഥാന ജനറൽ കൗൺസിൽ.
ബംഗളൂരുവിൽ ജനുവരി 18 മുതൽ 22 വരെ നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളന പ്രതിനിധികളായി 624 പേരെയും തെരത്തെടുത്തു. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതിനിധികൾ. ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി, അഖിലേന്ത്യാ സമ്മേളന പ്രതിനിധികൾ എന്നിവരിൽ 25 ശതമാനം വനിതകളാണ്.
വൈസ് പ്രസിഡന്റുമാർ: എ.കെ.ബാലൻ, സി.എസ്.സുജാത, ടി.പി.രാമകൃഷ്ണൻ, കെ.കെ.ജയചന്ദ്രൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.പി.മേരി, എം.കെ.കണ്ണൻ, എസ്.ശർമ, കൂട്ടായി ബഷീർ, എസ്.ജയമോഹൻ, യു.പി.ജോസഫ്, വി.ശശികുമാർ, നെടുവത്തൂർ സുന്ദരേശൻ, അഡ്വ.പി.സജി, സുനിതാ കുര്യൻ, സി.ജയൻ ബാബു, പി.ആർ.മുരളീധരൻ, ടി.ആർ.രഘുനാഥ്, പി.കെ.ശശി, എസ്.പുഷ്പലത, പി.ബി.ഹർഷകുമാർ.
സെക്രട്ടറിമാർ: കെ.കെ.ദിവാകരൻ, കെ.ചന്ദ്രൻ പിള്ള, കെ.പി.സഹദേവൻ, വി.ശിവൻകുട്ടി, സി.ബി.ചന്ദ്രബാബു, കെ.എൻ.ഗോപിനാഥ്, ടി.കെ.രാജൻ, പി.പി.ചിത്തരഞ്ജൻ, കെ.എസ്.സുനിൽകുമാർ, പി.പി.പ്രേമ, ധന്യ അബിദ്, ഒ.സി.സിന്ധു, ദീപ കെ.രാജൻ, സി.കെ.ഹരികൃഷ്ണൻ, കെ.കെ.പ്രസന്നകുമാരി, പി.കെ.മുകുന്ദൻ, എം.ഹംസ, പി.ഗാനകുമാർ, ആർ.രാമു, എസ്.ഹരിലാൽ, എൻ.കെ.രാമചന്ദ്രൻ.