ജയ്പുര്‍: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങള്‍ക്ക് പാചകവാതക നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. 500 രൂപ നിരക്കില്‍ വര്‍ഷം 12 സിലിന്‍ഡറുകള്‍ ലഭ്യമാക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് പ്രഖ്യാപിച്ചു. ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതലായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരികയെന്നും ഗഹ്‌ലോത് പറഞ്ഞു.
“സർക്കാർ വിഷയം സൂക്ഷ്മമായി പഠിച്ചു. അടുത്ത നിയമസഭയിൽ ബജറ്റിൽ ഇക്കാര്യം അവതരിപ്പിക്കും. പാചകവാതകം വിതരണം ചെയ്യുന്ന ഉജ്വല യോജന പദ്ധതിയിലൂടെ നരേന്ദ്ര മോദി സർക്കാർ നാടകം കളിക്കുകയാണ് ചെയ്തത്. ഗ്യാസ് സിലിണ്ടറുകൾ ഇപ്പോൾ ഉപയോഗ ശൂന്യമായിക്കിടക്കുന്നു. 400 രൂപയുണ്ടായിരുന്ന പാചകവാതകത്തിന് 1040 രൂപയായതോടെ ആരും വാങ്ങാതായി. ബിപിഎൽ വിഭാഗത്തിൽ ഉജ്വല യോജന പദ്ധതിപ്രകാരം പാചകവാതകം ലഭിച്ചവരുടെ വിവരങ്ങൾ ശേഖരിക്കും. ഏപ്രിൽ ഒന്നു മുതൽ 500 രൂപ നിരക്കിൽ 12 സിലിണ്ടറുകൾ ഒരു വർഷം ലഭിക്കും.”–ഗെലോട്ട് പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഗെലോട്ട് ഇക്കാര്യം പറഞ്ഞത്. അടുത്ത വർഷം രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗെലോട്ടിന്റെ പ്രഖ്യാപനം. ഗഹ്‌ലോത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി പ്രശംസിച്ചു. 1,700 ഓളം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആരംഭിക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ നേട്ടമായി രാഹുല്‍ ഉയര്‍ത്തിക്കാണിച്ചു.