കോട്ടയം: പുതുവർഷ ആഘോഷങ്ങളിൽ ലഹരി ഉപയോഗം തടയാൻ കർശന നടപടികൾ സ്വീകരിച്ചതായി ഡിജിപി അനിൽ കാന്ത്. ഇതിന്റെ ഭാഗമായുള്ള പരിശോധനാ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും നിലയ്ക്കലിൽ കൂടുതൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്കെതിരേ നടപടികൾ പുരോഗമിക്കുകയാണെന്നും ഡിജിപി വ്യക്തമാക്കി.