ഖത്തര്‍ ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും ഒരുമിച്ചായിരുന്നു എത്തിയത്. മത്സരത്തിന് മുമ്പ് മുന്‍ സ്പാനിഷ് ടീം ക്യാപ്റ്റന്‍ ഇക്കര്‍ കാസിലസിനൊപ്പം ദീപിക ലോകകപ്പ് ട്രോഫി അനാവരണം ചെയ്തിരുന്നു.
‘ഞങ്ങള്‍ ഒരുമിച്ച് ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചതില്‍ വളരെ സന്തോഷവും നന്ദിയും ഉണ്ടെന്ന് രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ”ലോക കപ്പ് ട്രോഫിയ്ക്കൊപ്പം എന്റെ ട്രോഫി” എന്ന തലക്കെട്ടോട് കൂടിയാണ് ദീപികയും ഇക്കര്‍ കാസിലസും ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്ന ചടങ്ങിന്റെ വീഡിയോ രണ്‍വീര്‍ പങ്കുവച്ചത്.
അതേസമയം, ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയത്തെക്കുറിച്ചുള്ള തന്റെ പ്രതികരണം പങ്കുവെച്ചുകൊണ്ട് രണ്‍വീര്‍ ട്വീറ്റ് ചെയ്തിരുന്നു, ”ഞാന്‍ എന്താണ് ഇപ്പോള്‍ കണ്ടത്?!?! ചരിത്രപരം. മാജിക്. ഫിഫ ലോകകപ്പ്. അത് അദ്ദേഹത്തിനുള്ളതാണ്. മെസ്സി.”എന്നായിരുന്നു പോസ്റ്റ്.
What have I just witnessed ?!?! Historic. Iconic. Pure magic. #FIFAWorldCup
— Ranveer Singh (@RanveerOfficial) December 18, 2022