കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സ്വത്തുകണ്ടുകെട്ടല്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. പൊതുമുതല്‍ നശിപ്പിക്കുന്നത് സാധാരണ കേസല്ലെന്നും സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നും കോടതി അറിയിച്ചു.
അതേസമയം, വെള്ളിയാഴ്ച ആഭ്യന്തര സെക്രട്ടറി കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.