മുംബൈ: മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ എട്ടുപേര്‍ അറസ്റ്റിലായി. പാല്‍ഘര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ആളൊഴിഞ്ഞ ബംഗ്ലാളില്‍ വെച്ച് പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് ബീച്ചില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഡിസംബര്‍ 16ന് രാത്രി 8 മണി മുതല്‍ 17ന് രാവിലെ 10 മണിവരെ പ്രതികള്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി.
അതേസമയം, പ്രതികള്‍ക്കെതിരെയും കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പാല്‍ഘര്‍ ജില്ലയിലെ സത്പതി റൂറല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് പറഞ്ഞു.