അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് തുനിവ്. ഇപ്പോഴിതാ എച്ച് വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പൊങ്കല്‍ റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന സിനിമയുടെ ഓടിടി പാര്‍ട്ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്ത് തുടങ്ങുക. ബേ വ്യൂ പ്രോജക്ട്‌സിന്റെ ബാനറില്‍ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
സിനിമയില്‍ മഞ്ജു വാര്യര്‍, വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍,തെലുങ്ക് നടന്‍ അജിത്ത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.