പത്തനംതിട്ട : ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച പോലീസ്‌കാരനെ സസ്പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാന്‍ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ നിലവില്‍ ഒളിവിലാണ്.