ഷാജി കൈലാസിന്റെ സംവിധാനത്തില്‍ നടന്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് കാപ്പ. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.
തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ കഥ പറയുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പൃഥ്വിയ്ക്ക് പുറമെ അപര്‍ണ ബാലമുരളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിസംബര്‍ 22ന് തീയറ്ററുകളിലെത്തും.
#KAAPA Censored U/A. In theatres worldwide from 22/12/2022! pic.twitter.com/z9MEtKSBlc
— Prithviraj Sukumaran (@PrithviOfficial) December 17, 2022
ചിത്രത്തില്‍ അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്. സരിഗമയും തീയറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍ മനു സുധാകരന്‍, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പിആര്‍ഒ ശബരി എന്നിവരുമാണ്.
അതേസമയം, ഷാജി കൈലാസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം കടുവയായിരുന്നു. ഇതിലും കേന്ദ്ര കഥാപാത്രമായി എത്തിയത് പൃഥ്വിരാജായിരുന്നു.