തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ എസ്.ഐയെ കയ്യേറ്റം ചെയ്ത പരാതിയിൽ പൊലീസ് കേസെടുത്തു. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്ക് എതിരെയാണ് കേസ്. അഭിഭാഷകൻ പ്രണവ് അടക്കം കണ്ടാൽ അറിയാവുന്ന 30 പേർക്കെതിരെയാണ് കേസ്.
സംഘം ചേർന്ന് കൃത്യനിർവഹണം തടസപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വലിയതുറ എസ്ഐ അലീന സൈറസിന്റെ പരാതിയിൽ വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്.
അതേസമയം, വനിതാ അഭിഭാഷകയെ പൊലീസ് മർദിച്ചുവെന്ന് കാട്ടി അഭിഭാഷകരും കേസ് നൽകിയിട്ടുണ്ട്.