മാര്‍ഗോട്ട് റോബി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘ബാര്‍ബി’യുടെ ടീസര്‍ വാര്‍ണര്‍ ബ്രദേഴ്സ് പുറത്തിറക്കി. ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിയ പെര്‍ല്‍മാന്‍, ഷാരോണ്‍ റൂണി, സ്‌കോട്ട് ഇവാന്‍സ്, അന ക്രൂസ് കെയ്ന്‍, റിതു ആര്യ, ജാമി ഡിമെട്രിയോ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയില്‍ ബാര്‍ബിയുടെ ദീര്‍ഘകാല ബോയ്-കളിപ്പാട്ടം കെന്നിന്റെ വേഷം കൈകാര്യം ചെയ്യുന്നത് റയാന്‍ ഗോസ്ലിംഗ് ആണ് ചെയ്യുന്നത്.
അതേസമയം, 1968ല്‍ ഇറങ്ങിയ എ സ്പേസ് ഒഡീസിയിലെ ‘ഡോണ്‍ ഓഫ് മാന്‍’ സീക്വന്‍സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. ‘കാലത്തിന്റെ ആരംഭം മുതല്‍ ,ഭൂമിയില്‍ ആദ്യത്തെ ചെറിയ പെണ്‍കുട്ടി ഉണ്ടായതു മുതല്‍ പാവകള്‍ ഉണ്ടായിട്ടുണ്ട്, പക്ഷേ പാവകള്‍ എപ്പോഴും കുഞ്ഞു പാവകളായിരുന്നു’എന്ന സംഭാഷണത്തോട് കൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്.