തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു. പത്ത് മുതല്‍ 20 രൂപ വരെയാണ് വര്‍ധന. ജവാന്‍ മദ്യത്തിന് ഒരു ലിറ്ററിന് 600 രൂപയായിരുന്നത് ഇനി മുതല്‍ 610 ആകും ഈടാക്കുക. എംഎച് ബ്രാന്‍ഡ് 1020 രൂപയില്‍ നിന്ന് 1040 രൂപയായി. ഇത്തരത്തില്‍ ഭൂരിഭാഗം ബ്രാന്‍ഡുകള്‍ക്കും പത്ത് മുതല്‍ 20 രൂപ വരെയാണ് കൂടിയത്.
മദ്യത്തോടൊപ്പം ബിയറിനും വൈനിനും 2 % വില്‍പ്പന നികുതി വര്‍ദ്ധിക്കും. നിയമസഭ പാസാക്കിയ വില്‍പ്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായത്. പുതുക്കിയ വില ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കി തുടങ്ങി.
നേരത്തെ ജനുവരി ഒന്ന് മുതല്‍ 9 ബ്രാന്‍ഡ് മദ്യത്തിന് വില കൂടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഇന്ന് മുതല്‍ പുതുക്കിയ വില ഈടാക്കണമെന്ന് ബെവ്‌കോ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.