ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയ പാക് വിദേശകാര്യ മന്ത്രിയുടെ വിവാദ പരമാര്‍ശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും തലസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നേതാക്കളെ പങ്കെടുപ്പിച്ച് കോലങ്ങള്‍ കത്തിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ബിജെപി അറിയിച്ചു.
ഐക്യരാഷ്ട്രസഭയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് ബിലാവല്‍ ഭൂട്ടോ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. നരേന്ദ്രമോദി മാനസികമായി പാപ്പരാണെന്നും ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നുമാണ് ബിലാവല്‍ ഭൂട്ടോ പറഞ്ഞത്. വിദേശകാര്യമന്ത്രിയുടെ ലജ്ജാകരമായ പരാമശത്തെ അപലപിക്കുന്നതായി ബിജെപി വ്യക്തമാക്കിയിരുന്നു. പാകിസ്താമന്‍ ദിനംപ്രതി തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അരാജകത്വം, നിയമ ലംഘനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ലോക ശ്രദ്ധ തിരിക്കാനായാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്നും ബിജെപി നേതൃത്വം ആരോപിച്ചു.