സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘ഓ മൈ ഗോസ്റ്റ്’ ഡിസംബര്‍ 30ന് തീയറ്ററുകളിലെത്തും. ഹൊറര്‍ കോമഡി ചിത്രമായ ‘ഓ മൈ ഗോസ്റ്റ്’ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ യുവന്‍ ആണ്. ചിത്രത്തില്‍ സതിഷ് ദര്‍ശ ഗുപ്ത, മൊട്ടൈ രാജേന്ദ്രന്‍, രമേഷ് തിലക്, അര്‍ജുനന്‍, തങ്ക ദുരൈ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
And this New Year going to be Celebrations with @SunnyLeone ‘s #OhMyGhost in theatres from Dec 30 ! #OMGFromDec30 @actorsathish @iyogibabu @DharshaGupta @thilak_ramesh @arjunannk @thangadurai123 @yuvan_dir @javeddriaz @dharankumar_c
@deepakdmenon @editorsiddharth pic.twitter.com/yVtVcNuyVG
— Ramesh Bala (@rameshlaus) December 16, 2022
വിഎയു മീഡിയ എന്റര്‍ടെയ്ന്‍മെന്റും ഹോഴ്‌സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്. സൗണ്ട് ഡിസൈനര്‍ എ സതീഷ് കുമാറാണ്. അരുള്‍ സിദ്ദാര്‍ഥ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എസ് ജെ റാം, രമേഷ് എന്നിവരാണ് കലാ സംവിധാനം. ഗില്ലി ശേഖര്‍ ആണ് സ്റ്റണ്ട്‌സ്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പബ്ലിസിറ്റി ഡിസൈനര്‍ ജോസഫ് ജാക്‌സസണാണ്.