ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഫാമിലി എന്റര്‍ടെയ്‌നര്‍ ആയ സിനിമ നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്നുവെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ബൈജു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 23ന് തീയറ്ററുകളിലെത്തും.
എം സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് പൂര്‍ത്തിയായിരിക്കുന്നത്. തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷാന്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധായകന്‍.
സപ്തത രംഗ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഒപി ഉണ്ണികൃഷ്ണന്‍, സന്തോഷ് വള്ളക്കാലില്‍, ജയഗോപാല്‍, പി എസ് പ്രേമാനന്ദന്‍, കെ.മധു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.വി സാജന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -അര്‍ക്കന്‍, മേക്കപ്പ്. പട്ടണം റഷീദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – റിയാസ്. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ രാജീവ് ഷെട്ടി. പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- ശരത്, അന്ന, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ്. സപ്തത തരംഗ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. വാഴൂര്‍ ജോസ്. ഫോട്ടോ ഹരി തിരുമല.