തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ യുവാവ് സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്നു. ഇന്ന് രാവിലെ വഴയിലയില്‍ റോഡരികിലായിരുന്നു ആക്രമണം നടന്നത്. നന്ദിയോട് സ്വദേശി സിന്ധു ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്കുന്ന വിവരം. 12 വര്‍ഷമായി സിന്ധുവിനെ പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകല്‍ച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. രാജേഷില്‍ നിന്ന് സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.